കണ്ണൂർ : ചെങ്കൽ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ചെങ്കൽ ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വാറി ഉടമകൾ പ്രതിഷേധത്തിലേക്ക്.
സംസ്ഥാന വ്യാപകമായി 22-ന് പണിമുടക്കും.
സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഉടമകളുടെ അസോസിയേഷൻ തീരുമാനം.
സംസ്ഥാന സെക്രട്ടറി കെ മണികണ്ഠൻ, പ്രസിഡന്റ് കെ നാരായണൻ, ഹുസൈൻ ബേർക്ക, ഷൗക്കത്ത്, സുലൈമാൻ പടിയൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments