തിരുവമ്പാടി :
ഗുരുതരമായ കരൾ രോഗം ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിലെ തന്ത്രി ജ്ഞാനതീർത്ഥ സ്വാമികളുടെ ചികിത്സാ സഹായനിധിയിലേക്ക് സിപിഐഎം തിരുവമ്പാടി പഞ്ചായത്തിലെ പാർട്ടി അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 100000 രൂപ ചികിത്സാസഹായ കമ്മിറ്റിക്ക് കൈമാറി.
പാർട്ടി തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം ജോളി ജോസഫിൽ നിന്നും ചികിത്സാസഹായ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ബാബു മാസ്റ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ അഡ്വക്കറ്റ് ഷമീർ,സി എൻ പുരുഷോത്തമൻ, ഗണേഷ് ബാബു, റോയി തോമസ്, ഫിറോസ് ഖാൻ, ശിവദാസൻ, സാലി മോൻ, അബൂബക്കർ മൗലവി, സുന്ദരൻ പ്രണവം, ജിബിൻ പി ജെ , മേവിൻ പി സി , പ്രീതി രാജീവ്, സ്മിതാ ബാബു എന്നിവർ സംസാരിച്ചു.
0 Comments