ഓമശ്ശേരി: കനത്ത മഴയിൽ കിണർ താഴ്‌ന്നു.അമ്പലക്കണ്ടി പരേതനായ വടിക്കിനിക്കണ്ടി മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജയുടെ കുറ്റിക്കരയിലെ വീട്ടു മുറ്റത്തെ കിണറാണ് മുകളിൽ നിന്നും രണ്ട് മീറ്റർ താഴെ നിന്ന് റിംഗുകളും പമ്പ് സെറ്റുമുൾപ്പടെ താഴ്‌ന്നു പോയത്.വീടും കിണറും തമ്മിലുള്ള അകലം ഒന്നര മീറ്ററായതിനാൽ വീട്ടുകാർ ആശങ്കയിലാണ്.പരിസര വീട്ടുകാരും ഈ പ്രതിഭാസത്തിൽ ആശങ്കയിലാണ് കഴിയുന്നത്.ഏകദേശം നാൽപത് വർഷം പഴക്കമുള്ള കിണറാണിത്.മുപ്പത് വർഷം മുമ്പാണ് കിണറിൽ റിംഗിറക്കിയത്.
വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഗ്രൗണ്ട് വാട്ടർ അതോറിറ്റി കോഴിക്കോട് ജില്ലാ ഓഫീസർ അരുൺ പ്രഭാകറിന് നൽകിയ പരാതി പ്രകാരം ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിലെ ജൂനിയർ ഹൈഡ്രൊ ജിയോളജിസ്റ്റ് എൻ.വരുണിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സ്ഥലം സന്ദർശിച്ച് വിശദമായ പഠനം നടത്തി.വീടിനടുത്തായതിനാൽ അടിയന്തിരമായി കിണർ മൂടുന്നതിന് വിദഗ്ദ സംഘം നിർദേശം നൽകി.റിംഗിട്ട കിണറിൽ അടിഭാഗത്ത് കോൺക്രീറ്റ് ബെൽറ്റില്ലാത്തതിനാൽ ഉറവ് കാരണം മണ്ണ് ഇളകിയതാവാം റിംഗുൾപ്പടെ താഴ്‌ന്നതിന് കാരണമെന്നും പ്രഥമദൃഷ്ട്യാ മറ്റ് ആശങ്കകൾക്ക് വകയില്ലെന്നും സംഘം പറഞ്ഞു.പഞ്ചായത്തംഗം അശോകൻ പുനത്തിൽ,
സുധീഷ്,അജീഷ് എന്നിവരും കൂടെയുണ്ടായിരുന്നു.
ഫോട്ടോ:അമ്പലക്കണ്ടിയിൽ കിണർ താഴ്‌ന്ന സ്ഥലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു.
0 Comments