തിരുവമ്പാടി: അൽഫോൻസാ കോളേജ് തിരുവമ്പാടി NSS യൂണിറ്റിന്റെയും, ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെയും സംയുക്തഭിമുഖ്യത്തിൽ തിരുവമ്പാടി ജനമൈത്രി പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു.
രാവിലെ കോളേജ് കുട്ടികൾക്കായി കൊളാഷ് മത്സരം സംഘടിപ്പിച്ചു. ഉച്ചക്കുശേഷം ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി തിരുവമ്പാടി ബസ് സ്റ്റാൻഡിൽ കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
തുടർന്ന് നടന്ന സമ്മേളനത്തിൽ തിരുവമ്പാടി അൽഫോൻസ കോളേജ് പ്രിൻസിപ്പൽ ഡോ. ചാക്കോ കെ വി ലഹരി വിരുദ്ധ സന്ദേശം നൽകി. തിരുവമ്പാടി ജനമൈത്രി പോലീസ് സ്റ്റേഷൻ ASI രജനി ഐ മുഖ്യപ്രഭാഷണം നടത്തി.
NSS സ്റ്റുഡന്റ് കോർഡിനേറ്റർ ആൽവിൻ പോൾസൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കോളേജ് വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം സി NSS പ്രോഗ്രാം കോർഡിനേറ്റർ, മിസ്സ് കാവ്യ ജോസ്, ക്യാമ്പസ് ഓഫ് കോഴിക്കോട് കോർഡിനേറ്റർ, മിസ്സ് അമന്റ ഷാജി, റോബിൻ ജോർജ്, ദിനുജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു
0 Comments