Ticker

6/recent/ticker-posts

ജീപ്പിൽ ഇന്ത്യ ചുറ്റിയ നാൽവർ സംഘത്തിന്‌ ജന്മനാട്ടിൽ സ്വീകരണം നൽകി.



ഓമശ്ശേരി: ജീപ്പിൽ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളും 3 കേന്ദ്ര ഭരണ പ്രദേശങ്ങളും 36 ദിവസം കൊണ്ട്‌ സഞ്ചരിച്ച്‌ തിരിച്ചെത്തിയ നാലംഗ യുവ സംഘത്തിന്‌ ജന്മനാട്ടിൽ വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.അമ്പലക്കണ്ടി സ്വദേശികളായ കെ.നജ്‌മുദ്ദീൻ(അസി.പ്രൊഫസർ,ജെ.ഡി.റ്റി.ആർട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌-വെള്ളിമാട്‌ കുന്ന്),കെ.ടി.അഫ്ഷാൻ ബിൻ മുഹമ്മദ്‌,പി.ശംസുദ്ദീൻ,കെ.പി.ഷഹ്മിൽ എന്നിവരാണ്‌ സാഹസിക വിനോദയാത്ര ലക്ഷ്യം വെച്ച്‌ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച്‌ കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയത്‌.

കേരളത്തിനു പുറമെ കർണ്ണാടക,ഗോവ,മഹാരാഷ്ട്ര,ഗുജറാത്ത്‌,രാജസ്ഥാൻ,പഞ്ചാബ്‌,ഹരിയാന,ഹിമാചൽ പ്രദേശ്‌,ഉത്തർ പ്രദേശ്‌,മധ്യപ്രദേശ്‌,തെലുങ്കാന,ആന്ദ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും ജമ്മു ആന്റ്‌ കാശ്മീർ,ലഡാക്ക്‌,ചണ്ഡീഗഡ്‌ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്‌ നാൽവർ സംഘം സന്ദർ ശിച്ചത്‌.പ്രതികൂലമായ വ്യത്യസ്ത കാലാവസ്ഥകളും ദു:ർഘട പാതകളും താണ്ടിയാണ്‌ യുവ സംഘം ലക്ഷ്യം സാക്ഷാൽക്കരിച്ചത്‌.

അമ്പലക്കണ്ടി ടൗണിൽ വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടിയുടെ നേതൃത്വത്തിൽ സംഘത്തെ പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു.അബു മൗലവി അമ്പലക്കണ്ടി,പി.അബ്ദുൽ മജീദ്‌ മാസ്റ്റർ,പി.സുൽഫീക്കർ മാസ്റ്റർ,ഡോ:കെ.സൈനുദ്ദീൻ,പി.പി.നൗ ഫൽ,പി.അഹ്മദ്‌ കുട്ടി പുറായിൽ,നെച്ചൂളി അബൂബക്കർ കുട്ടി,ശംസുദ്ദീൻ നെച്ചൂളി,ഇബാഹീം കുറ്റിക്കര,അബ്ദുൽ റഹ്മാൻ കുഴിമ്പാട്ടിൽ,ഇ.കെ.ശമീർ,നബീൽ നെരോത്ത്‌,കെ.ജാബിർ എന്നിവർ സംസാരിച്ചു.

ഫോട്ടോ:സാഹസിക വിനോദ സഞ്ചാരം പൂർത്തീകരിച്ച്‌ നാട്ടിൽ തിരിച്ചെത്തിയ നാൽവർ സംഘത്തിന്‌ അമ്പലക്കണ്ടിയിൽ വാർഡ്‌ മെമ്പർ യൂനുസ്‌ അമ്പലക്കണ്ടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ.

Post a Comment

0 Comments