Ticker

6/recent/ticker-posts

അങ്കണവാടി പ്രവേശനോൽസവം നടത്തി.




ഓമശ്ശേരി:അമ്പലക്കണ്ടി എട്ടാം വാർഡിലെ കനിങ്ങംപുറം അങ്കണവാടിയിലെ പ്രവേശനോൽസവം പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.എ.എൽ.എം.സി.അംഗം കെ.പി.ഹംസ അദ്ധ്യക്ഷത വഹിച്ചു.അങ്കണവാടി വർക്കർ ഷൈജ ടീച്ചർ,കെ.പി.അബ്ദുൽ ലത്വീഫ്‌ സ്വലാഹി,എ.എം.ഫർസാന ഫുആദ്‌,ആശ വർക്കർ കെ.പി.ആയിശ,അങ്കണവാടി ഹെൽപ്പർ പ്രസീത എന്നിവർ പ്രസംഗിച്ചു.നവാഗത വിദ്യാർത്ഥികളെ പുഷ്പങ്ങളും ഉപഹാരങ്ങളും മധുരവും നൽകിയാണ്‌ എ.എൽ.എം.സിയുടെ നേതൃത്വത്തിൽ അങ്കണവാടിയിലേക്ക്‌ സ്വീകരിച്ചത്‌.വിദ്യാർത്ഥികളുടെ കലാ പരിപാടികളും അരങ്ങേറി.

ഫോട്ടോ:കനിങ്ങംപുറം അങ്കണവാടിയിലെ പ്രവേശനോൽസവം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments