Ticker

6/recent/ticker-posts

വായനവാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും.



തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണ പരിപാടികൾക്ക് തുടക്കമിട്ടു. ഇതോടൊപ്പം സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ യും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം ഡബ്ബിംഗ് ആർട്ടിസ്റ്റും അധ്യാപകനും കലാകാരനുമായ ശ്രീ ബന്ന ചേന്ദമംഗല്ലൂർ നിർവ്വഹിച്ചു. കൈയ്യെഴുത്ത് മാസിക പ്രകാശനം, പോസ്റ്റർ മത്സരം വായനദിന ക്വിസ് , വായന മത്സരം , കൈയെഴുത്ത് മത്സരം എന്നിങ്ങനെ വായനവാര പരിപാടികൾക്ക് തുടക്കമിട്ടു. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ, സമ്മാന വിതരണം എന്നിവ നടത്തുകയുണ്ടായി. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാ ആൽബിൻ വിലങ്ങു പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സജി തോമസ് പി, പ്രിൻസിപ്പൾ വിപിൻ എം സെബാസ്റ്റ്യൻ, അധ്യാപകരായ മിനി ജോർജ്, ലിൻസി സെബാസ്റ്റ്യൻ, ടിയാര സൈമൺ, മിനി മോൾ തോമസ്, ഗ്ലാഡി സിറിൾ, ജ്യോത്സ്ന ജോസ് വിദ്യാർത്ഥികളായ പാർവ്വതി സച്ചിദാനന്ദൻ, വൈഗ സലീഷ്, നൈറ ഫാത്തിമ, ആദിശ്രീ കെ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments