കൊടുവള്ളി: സമസ്ത കേരള സുന്നിവിദ്യാഭ്യാസ ബോർഡ് നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയുടെ അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണം നടത്തി.
കൊടുവള്ളി മുനവിറൂൽ ഉലൂം മദ്രസയിൽ ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡണ്ട് യൂസുഫ് സഖാഫിയുടെ അധ്യക്ഷതയിൽ പി ടി എ റഹിം എം എൽ എ ഉത്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലകളിൽ സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് അദ്ദേഹം പറഞ്ഞു.കേരള മുസ്ലിംജമാഅത് ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തി.
ഹുസൈൻ സഖാഫി കൊടുവള്ളി പ്രാർത്ഥന നടത്തി. പൂനൂർ, താമരശ്ശേരി, മുക്കം,കൊടുവള്ളി
മേഖലയിലെ 100 ലധികം വിദ്വാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.സുലൈമാൻ സുൽഫി, അബ്ദുല്ല ലത്തീഫിപ്രസംഗിച്ചു.
അബ്ദുൽ അസീസ് സഖാഫി ആവിലോറ സ്വാഗതവും ഹുസൈൻ സഖാഫി പന്നൂർ നന്ദിയും പറഞ്ഞു.
0 Comments