സംസ്ഥാന സർക്കാരിനു കീഴിലുള്ള തിരുവമ്പാടി ഗവൺമെന്റ് ഐടിഐയിൽ 2024- 25 വർഷത്തേക്കുള്ള
അഡ്മിഷൻ തുടരുന്നു.
സിവിൽ, ഇലക്ട്രീഷ്യൻ, പ്ലംബർ എന്നീ ട്രേഡുകളിലായി 92 സീറ്റുകളാണ് ആകെ ഉള്ളത്. ഇതിൽ 30% സീറ്റുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. കുറഞ്ഞ പ്രായപരിധി 14 വയസ്സാണ്. ഉയർന്ന പ്രായപരിധി ഇല്ല. സിവിൽ, ഇലക്ട്രീഷ്യൻ ട്രേഡുകളിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്ലംബർ ട്രേഡിലേക്ക് പത്താം ക്ലാസ് തോറ്റവർക്കും അപേക്ഷിക്കാവുന്നതാണ്. മെറിട്ടിന്റെയും സംവരണ ക്രമത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 29. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ www.itiadmissions.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റൗട്ട് തൊട്ടടുത്തുള്ള ഗവൺമെന്റ് ഐടിഐയിൽ എത്തി വെരിഫിക്കേഷൻ നടത്തേണ്ടതാണ്. വെരിഫിക്കേഷൻ പൂർത്തിയാകുന്ന അവസാന തീയതി ജൂലൈ 6 ആണ്.
0 Comments