അന്താരഷ്ട്ര ലഹരിവിരുദ്ധദിനത്തിൽ അൽ ഇർഷാദ് ആർട്സ് ആൻ്റ് സയൻസ് വിമൻസ് കോളേജിൽ ലഹരിക്കെതിരെ സ്നേഹത്തിന്റെ മതിൽ തീർത്ത് വിദ്യാർത്ഥികൾ.നാഷ്ണൽ സർവീസ് സ്കീം ,കാമ്പസ് ഓഫ് കോഴിക്കോട് , ഇക്കണോമിക്സ് ക്ലബ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ ബോധവൽക്കരണ കാമ്പയിൽ, ലഹരി വിരുദ്ധ വിദ്യാർത്ഥി മതിൽ എന്നിവ സംഘടിപ്പിച്ചു. പരിപാടി കോളേജ് പ്രിൻസിപ്പാൾ സെലീന വി ഉത്ഘാടനം ചെയ്തു. അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി, ക്യാമ്പസ് ഓഫ് കോഴിക്കോട് മേഖലാ കോ ഓർഡിനേറ്റർ ലിജോ ജോസഫ്, അധ്യാപകരായ അഞ്ചു പി. ജി,സംഗീത പി, സ്റ്റാഫ് സെക്രട്ടറി കൃപ രഞ്ജിത് വിദ്യാർത്ഥികളായ ഷെയ്ക്ക നൂർജഹാൻ, അസന, ആദിത്യ പി, ഫാത്തിമ നൂറ , ലുലു , ഹനീന എന്നിവർ നേതൃത്വം നൽകി.
0 Comments