തിരുവമ്പാടി :
ലോകലഹരി വിരുദ്ധ ദിനാചാരണം അമ്പലപ്പാറ ADS ന്റെ നേതൃത്വത്തിൽ ചെപ്പിലം കോട് നഗർ സംസ്‍കാരിക നിലയത്തിൽ വെച്ച് വിവിധ പരിപാടികളോടെ നടത്തി. ബാലസഭ കുട്ടികളും കുടുംബശ്രീ അംഗങ്ങളും പൊതു പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. സി. ഡി. എസ് മെമ്പർ അജിത പി ആർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
എ. ഡി. എസ് സെക്രട്ടറി ഹാജറ കമ്മിയിൽ, എ. കെ മുഹമ്മദ്, നിഷാദ് എൻ. കെ എന്നിവർ സംസാരിച്ചു. അനിത കുമാരി, ജയശ്രീ, ശാരദ, സുഹറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
0 Comments