ഓമശ്ശേരി: ആലിൻതറയിൽ പ്രവർത്തനമാരംഭിച്ച പൂക്കോയ തങ്ങൾ ഹോസ്പിസ്(പി.ടി.എച്ച്) പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന് അബ്ദുൽ മജീദ് മലയിൽ (സൗദി) സ്പോൺസർ ചെയ്ത വീൽ ചെയർ മകൾ ഇർഫാനയും ഭർത്താവ് വെസ്റ്റ് വെണ്ണക്കോട് ശാഖ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കെ.പി.നിസാറും ചേർന്ന് കൈമാറി.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഏറ്റുവാങ്ങി.
ഓമശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ജന.സെക്രട്ടറി സഹദ് കൈവേലിമുക്ക്,ഫിറോസ് വെണ്ണക്കോട്,അബ്ദുൽ ലത്വീഫ് പുനത്തിൽ,പി.പി.നൗഫൽ,ഇ.കെ.മുഹമ്മദ്,മുഹമ്മദലി കൊളങ്ങരേടത്ത്,മൊയ്തീൻ കുട്ടി കാടാം കുനി,മുഹമ്മദ് കൊടശ്ശേരി,ഷറഫുദ്ദീൻ ഷാ കൊളങ്ങരേടത്ത്,കെ.വി.ബഷീർ,റഷീദ് തോട്ടത്തിൽ,ഇ.കെ.ജസീൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ആലിൻതറ പി.ടി.എച്ചിനുള്ള വീൽചെയർ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വീകരിക്കുന്നു.
0 Comments