Ticker

6/recent/ticker-posts

ഡെങ്കിപ്പനി പ്രതിരോധം: അമ്പലപ്പാറയിൽ 'കരുതൽ യാത്ര ' നടത്തി.



തിരുവമ്പാടി : മലയോര മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനും നിർദ്ദേശങ്ങൾ പാലിക്കാതെ
വീടുകളുടെയും സ്ഥാപനങ്ങളുടെയും തോട്ടങ്ങളുടെയും പരിസരങ്ങളിൽ കൊതുകു വളരാനുള്ള സാഹചര്യം ഒരുക്കിയവരിൽ നിന്നും പിഴ ഈടാക്കുന്നതിനുമായി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വാർഡ് തലത്തിൽ നടത്തുന്ന 'കരുതൽ യാത്ര' അമ്പലപ്പാറയിൽ (വാർഡ് 13) വാർഡ് മെമ്പർ ഷൗക്കത്തലി കൊളത്താറ്റിൽ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ഷാജു , ആശാവർക്കർമാരായ , റംല റസാഖ്, കെ കെ രമണി ,വാർഡ് വികസന സമിതി കൺവീനർ നിഷാദ് ഭാസ്ക്കർ  , ആർആർടി മാരായ മുജീബ്റഹ്മാൻ പയ്യടിപറമ്പിൽ, കുഞ്ഞിമുഹമ്മത് കൊയിലാട്ട്, ഹബീബ് ചെറുകയിൽ, കുടുംബശ്രീ അംഗങ്ങളായ രമണി ടീച്ചർ, നബീസ തെക്കേപ്പുറം, പുഷ്പവല്ലി കിഴക്കേപ്പുറത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments