Ticker

6/recent/ticker-posts

ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു.



കോടഞ്ചേരി: കണ്ണോത്ത്  സെന്റ് ആന്റണീസ് ഹൈ സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. സ്കൂൾ പേഴ്സണാലിറ്റി ക്ലബ്, ജാഗ്രത സമിതി, സ്കൗട്ട്, ഗൈഡ്സ് , ജെ ആർ സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. റോഷിൻ മാത്യു ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ ലഹരി വിരുദ്ധ കയ്യൊപ്പു ശേഖരണം നടത്തുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.


 സ്കൂൾ ജാഗ്രത സമിതിയുടെ ലഹരി വിരുദ്ധ ലോഗോ പ്രകാശന കർമവും ഈ അവസരത്തിൽ നടത്തുകയുണ്ടായി.കുമാരി ഹെലൻ റോസ് ലഹരി വിരുദ്ധ സന്ദേശം നൽകുകയും, മുഹമ്മദ് ഷാദിൽ ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ, പ്ലക്കാർഡ്,സ്ലോഗൻ, ലോഗോ നിർമാണ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു.  പേഴ്സണാലിറ്റി ക്ലബ് കൺവീനർ അഞ്ജന ജോസ് സ്വാഗതവും, കോ-കൺവീനർ ആനന്ദ് ജോസ് നന്ദിയും അറിയിച്ചു.

Post a Comment

0 Comments