തിരുവമ്പാടി :തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും റോട്ടറി മിസ്റ്റി മെഡോസിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.പരിപാടിയിൽ വാർഡു മെമ്പർ പി ബീന, ഡോ. ഫെസിന ഹസ്സൻ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, റോട്ടറി മിസ്റ്റി മെഡോസ് ഭാരവാഹികളായ പിടി ഹാരിസ് ഡോ.എൻ എസ് സന്തോഷ് ,ഷാജി ഫിലിപ്പ്, പിച്ച് എൻ ഷില്ലി എൻവി , നേഴ്സിംഗ് ഓഫീസർ ദീപ എന്നിവർ സംസാരിച്ചു.
0 Comments