Ticker

6/recent/ticker-posts

ഇരട്ട നേട്ട തിളക്കത്തിൽ വിമല യു.പി സ്കൂൾ '



നെല്ലിപ്പൊയിൽ: 
വായന വാരാചരണത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി വിമല യു. പി സ്കൂൾ മഞ്ഞുവയൽ. 
പഞ്ചായത്ത് ഹാളിൽ നടന്ന അത്യന്തം വാശിയേറിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ക്രിസ്റ്റീന നെൽസനും രണ്ടാം സ്ഥാനം ആൻസൻ തോമസും കരസ്ഥമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകനിൽ നിന്നും ട്രോഫിയും ഉപഹാരങ്ങളും ഇരുവരും സ്വീകരിച്ചു.ഇരട്ട നേട്ടം കൈക്കലാക്കിയ പ്രതിഭകളെ സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി തോമസ്, പി.റ്റി.എ പ്രസിഡൻ്റ് ബിജു കട്ടേക്കുടി എന്നിവർ അനുമോദിച്ചു.

Post a Comment

0 Comments