Ticker

6/recent/ticker-posts

തിരുവമ്പാടിയിൽ ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി .



തിരുവമ്പാടി :
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൻ്റെയും ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ വെച്ച് ലഹരി വിരുദ്ധ ദിനാചരണം നടത്തി.


ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിപത്താണ് ലഹരിയുടെ ഉപയോഗവും അതിന്റെ കടത്തും . ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സഭ ജുണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി  ആചരിക്കുന്നത്.


തിരുവമ്പാടി ബസ് സ്റ്റാൻ്റിലെ ഓപ്പൺ സ്റ്റേജിൽ വെച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം അധ്യക്ഷതവഹിച്ചു.


 തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ അനിൽകുമാർ  ലഹരി വിരുദ്ധ സന്ദേശം നൽകി. മരിയൻ സ്കൂൾ പ്രിൻസിപ്പാൾസിസ്റ്റർ സ്വർണ്ണലത, മദർ സുപ്പീരിയർ സിസ്റ്റർ ഷീല , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ഷാജു, പി പി മുഹമ്മദ് ഷമീർ , കെ ബി ശ്രീജിത്ത് ,യുകെമനീഷ , ശരണ്യ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സന്ദേശ റാലി, സിഗ്നേച്ചർ ക്യാമ്പയിൻ, ബോധവൽക്കരണ ക്ലാസ്സ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നീ പരിപാടികളും നടത്തി.

Post a Comment

0 Comments