Ticker

6/recent/ticker-posts

പ്രവേശനോത്സവം പ്രോജ്വലമായി.



മാനിപുരം:
മാനിപുരം എ.യു.പി സ്കൂളിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോട് ഈ വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. 

 വർണ്ണ ശബളമായ ഘോഷയാത്രയോടു കൂടിയാണ് പുതിയ കുട്ടികളെ വരവേറ്റത്. വാർഡ് ഡിവിഷൻ കൗൺസിലർ അഷറഫ് ബാവ പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. 

ഹെഡ്മിസ്ട്രസ് കെ സതിടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എം സൂരജ് മുഖ്യ പ്രഭാഷണം നടത്തി, എം.പി.ടി.എ പ്രസിഡണ്ട് റംല വഴിക്കര, സ്റ്റാഫ് സെക്രട്ടറി പ്രമീള, എസ് ആർ ജി കൺവീനർ പി.സിജു, പി അനീസ്, ടി.കെ ബൈജു, കെ.കെ ധനൂപ്, നവനീത് മോഹൻ, ടി.ലക്ഷ്മി, ആർ. എസ്. ശില്പ , കെ പ്രശോഭ്, കെ.ശ്രീകല.പി.എസ്. സഹായി കിരൺ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Post a Comment

0 Comments