കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചാരണം നടത്തി.
വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ കുട്ടികളോടൊപ്പം ചേർന്ന് തൈ നടുകയും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് കുട്ടികളെ ഉത്ബോധിപ്പിക്കുകയും ചെയ്തു.
പ്രകൃതി സൗഹൃദപരമായ രീതിയിൽ സ്കൂൾ ക്യാമ്പസ് ക്രമീകരിച്ചത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.
പ്രധാനധ്യാപകൻ ജിബിൻ പോൾ, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി, അധ്യാപകരായ ജാൻസി ആന്റണി, സി. റോസമ്മ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
0 Comments