വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നടന്ന വർണോത്സവം ചിത്രകലാ ക്യാമ്പിൻ്റെ ഉദ്ഘാടനം മുക്കം എം എ എം അധ്യാപക പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ അബ്ദുൾ റഷീദ് നിർവഹിക്കുന്നു.
ഓമശ്ശേരി :
വായനാവാരാചരണത്തിൻ്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വർണോത്സവം ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.
വരയിൽ നിന്ന് എഴുത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്ന ഏകദിന ക്യാമ്പിൻ്റെ ഉദ്ഘാടനം മുക്കം എം എ എം അധ്യാപക പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ അബ്ദുൾ റഷീദ് നിർവഹിച്ചു.
ചിത്രകലാ അധ്യാപകൻ ജെജി കോടഞ്ചേരി ക്യാമ്പിന് നേതൃത്വം നൽകി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷാനിൽ പി എം ,എബി തോമസ്, ഷബ്ന എം എ ,ബിജില സി.കെ സ്മിത മാത്യു വിദ്യാർഥി പ്രതിനിധി സൂര്യദേവ് എന്നിവർ പ്രസംഗിച്ചു.
0 Comments