അടിവാരം:
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും പരിസ്ഥിതി ദിനാചരണവും അടിവാരം ഗ്രീൻവാലി റസിഡൻസിൽ വെച്ച് നടന്നു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എം.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി.സിജു അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സുധീർകുമാർ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഒ.കെ.ഷെറീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ റിയാസ് അടിവാരം, ഗഫൂർ, ഷെറീന എന്നിവർ സംസാരിച്ചു. ബെന്നി ജോർജ് നന്ദി പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ ജില്ലാ ഭാരവാഹികൾ ഗ്രീൻവാലി റസിഡൻസിൽ വൃക്ഷത്തൈ നട്ടത് ശ്രദ്ധേയമായി.
0 Comments