Ticker

6/recent/ticker-posts

വേനപ്പാറ യുപിസ്കൂളിൽ വിദ്യാവനം വിപുലീകരണം നടത്തി.


വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ വിദ്യാവനം പദ്ധതി വിപുലീകരണത്തിൻ്റെ ഉദ്ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ട് സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിക്കുന്നു.


ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ കോമ്പൗണ്ടിലെ വിദ്യാവനത്തിൻ്റെ വിപുലീകരണ പ്രവർത്തനങ്ങൾ നടന്നു. പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നൂറിലേറെ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

കേരള വനം വന്യജീവി വകുപ്പിൻ്റെ സമൂഹ്യ വനവത്ക്കരണ വിഭാഗം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാവനം

വിദ്യാർഥികളിൽ ജൈവ വൈവിധ്യ സംരക്ഷണ അവബോധം വളർത്തുന്നതിനും പരിസ്ഥിതി പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സ്കൂൾ ഫോറസ്ട്രി ക്ലബിൻ്റെ നേതൃത്വത്തിൽ പദ്ധതി ആരഭിച്ചത്. വ്യത്യസ്ത ഇനങ്ങളിൽ നൂറിലേറെ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്.

 വിദ്യാവനം വിപുലീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ദിദീഷ്, ഫോറസ്ട്രി ക്ലബ് കൺവീനർ ബിജു മാത്യു, അധ്യാപകരായ സുനീഷ് ജോസഫ്, ഷാനിൽ പി എം , ഡേവിസ് മാത്യു ഷബ്ന എം എ വിദ്യാർഥി പ്രതിനിധി ഉമർമുക്താർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments