ഓമശ്ശേരി :
ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ പാർലമെൻ്റും റാലിയും നടത്തി.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജെ ആർ സി വ്യക്തിത്വ വികസന ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ വിദ്യാർഥികൾ പ്ലക്കാർഡുകളേന്തി, മുദ്രാവാക്യം വിളിച്ച് ആവേശപൂർവം പങ്കാളികളായി.
ലഹരിവിരുദ്ധ പാർലമെൻ്റു കൂടി ലഹരി വിരുദ്ധ പ്രമേയം പാസാക്കി, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകരും വിദ്യാർഥികളും ചേർന്നു തയ്യാറാക്കില ഷോർട്ട് ഫിലിംമിൻ്റെ പ്രദർശനവും സംഘടിപ്പിച്ചു.
ലഹരിവിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ജെയിസ് ജോഷി നിർവഹിച്ചു. വ്യക്തിത്വ വികസന ക്ലബ് കൺവീനർ ജിൽസ് തോമസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിജു മാത്യു ഷാനിൽ പി എം . വിമൽ വിനോയി ,എബി തോമസ്, ശില്പ ചാക്കോ, സ്മിത സെബാസ്റ്റ്യൻ' വിനിജോർജ് വിദ്യാർഥി പ്രതിനിധി അബീ റമറിയം, എന്നിവർ പ്രസംഗിച്ചു.
0 Comments