Ticker

6/recent/ticker-posts

എസ് എം എ തഹ് രീക് സംഗമം നടത്തി.



പൂനൂർ:
 സുന്നി മാനേജ്മെന്റ് അസോസിയേഷൻ( എസ് എം എ ) സംസ്ഥാനത്തെ എല്ലാ സോണുകളിലും നടക്കുന്ന "തഹരീക്ക് 24" മഹല്ല് മദ്രസ, റീജനൽ  ഭാരവാഹികൾ, എന്നിവരെ പങ്കെടുപ്പിച്ച് സോൺ സംഗമവും മദ്രസ ദിന ഫണ്ട് ഏറ്റുവാങ്ങുന്നതിനു വേണ്ടി ജില്ലാ ഭാരവാഹികളുടെ പര്യടനം താമരശ്ശേരി, പൂനൂർസോൺ സംയുക്ത സംഗമം പൂനൂർ ഇശാഅത്ത് ഓഡിറ്റോറിയത്തിൽ പൂനൂർ സോൺ പ്രസിഡണ്ട് അലി ഫൈസിയുടെ അധ്യക്ഷതയിൽ ജില്ലാവൈ:പ്രസിഡന്റ് അബ്ദുറഹ്മാൻ മാസ്റ്റർ നരിക്കുനി ഉദ്ഘാടനം ചെയ്തു അബൂബക്കർ സഖാഫി വെണ്ണക്കോട് വിഷാവതരണം നടത്തി.

 
 ഷംസുദ്ദീൻ സഅദി പ്രമേയ പ്രഭാഷണം നടത്തി
 വി ബീരാൻകുട്ടി ഫൈസി,നാസർ സഖാഫി പൂനൂർ, പിടി അഹമ്മദ് കുട്ടി ഹാജി, സി മൊയ്തീൻകുട്ടി ഹാജി
 സി പി ഷാഫി സഖാഫി, ഹുസൈൻ സഖാഫി പന്നൂർ എന്നിവർ ആശംസ പ്രസംഗം നടത്തി
 മദ്രസ ദിന ഫണ്ട്  സ്വീകരിക്കലും സമാപന പ്രാർത്ഥനയും എസ് എം എ ജില്ലാ പ്രസിഡണ്ട്  ഡോ അവേലത്ത് സയ്യിദ് സബൂർ തങ്ങൾ നിർവഹിച്ചു
 എസ് എം എ താമരശ്ശേരി സോൺ ജനറൽ സെക്രട്ടറി മുഹമ്മദലി കാവുംപുറം സ്വാഗതവും പൂനൂർ സോൺ ജനറൽ സെക്രട്ടറി അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

0 Comments