Ticker

6/recent/ticker-posts

ആനക്കാംപൊയിൽ ഗവ. എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ വി.കെ. കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി സന്ദർശിച്ചു.



ആനക്കാംപൊയിൽ :   വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി ആനക്കാംപൊയിൽ ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ ആനക്കാംപൊയിൽ വി.കെ.കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. സെക്രട്ടറി ബെന്നി ആനക്കല്ലുങ്കൽ ലൈബ്രറി പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. 

 കുട്ടികൾക്ക് ലൈബ്രറിയുടെ വകയായി മധുര വിതരണം നടത്തി. ലൈബ്രറി ട്രഷറർ വിനോജ് കാട്ടുപാലം, ലൈബ്രറേറിയൻ ഹസീന കെ.കെ., ബാലകൃഷ്ണൻ കുരിയലംകുന്നേൽ, ഹെഡ്മിസ്ട്രസ്സ് സൈനബ ടി.പി. അധ്യാപകരായ സിറിൽ ജോർജ്, ബിസ്നരാജ് എന്നിവർ കുട്ടികളെ സന്ദർശ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments