Ticker

6/recent/ticker-posts

ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി.



പുന്നക്കൽ എം.എ.എം. എൽ പി  & യു പി സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾ നടത്തി. 
ഹെഡ്‌മിസ്‌ട്രസ്  സെലിൻ തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. 
തുടർന്ന് വിദ്യാർത്ഥികൾ ഒന്നടങ്കം ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.  വിദ്യാർത്ഥിനി അൻഹ ഫാത്തിമ ലഹരിയുടെ ഉപയോഗത്തിനെതിരെ കാര്യമാത്ര പ്രസക്‌തിയുള്ള പ്രഭാഷണം നടത്തി.


 തുടർന്ന് ഹെഡ് മിസ്ട്രസ്, ക്ലബ്ബ് ഡയക്‌ടർ ജസ്റ്റിൻ രാജ്, അധ്യാപകർ, കബ്ബ് പ്രസിഡൻറ് അനോഷ്, വൈസ് പ്രസിഡന്റ് ജുവൽറ്റ് തോമസ്, സെക്രട്ടറി ഷെസ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ പുന്നക്കൽ ടൗണിലേക്ക് പ്ലക്കാർഡുകളുമായി റാലി നടത്തി. 
റാലിയിൽ വിദ്യാർത്ഥികൾ എല്ലാവരും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഏറ്റു ചൊല്ലി. വിവിധ മത്സരങ്ങളും നടത്തി..

Post a Comment

0 Comments