ഓമശ്ശേരി :
വായനാവാരാചരണ പരിപാടികളുടെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ആട്ടവും പാട്ടും എന്ന പേരിൽ നാടൻ പാട്ട് ശില്പശാല സംഘടിപ്പിച്ചു.
നാടൻപാട്ട് കലാകാരിയും സംഗീതാധ്യാപികയുമായ ശ്രീനിഷവിനോദ് ശില്പശാലയ്ക്ക് നേതൃത്വം നൽകി.
വായനാവാരാചരണ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ പുത്തൂർ ഇബ്രാഹിംകുട്ടി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി സംഗീതാധ്യാപിക ശ്രീനിഷവിനോദ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം നേടിയ രണ്ടാം ക്ലാസ് വിദ്യാർഥിനി ആഗ്നയാമി, അധ്യാപകരായ ബിജില സി.കെ, സിന്ധു സഖറിയ,വിനീഷ് വർഗീസ്, പി ടി എ പ്രതിനിധി ശ്രുതി സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
0 Comments