ഓമശ്ശേരി :
സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷ വെല്ലുവിളിയായ പേവിഷബാധയ്ക്കെതിരെ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് പേവിഷബാധ ഏൽക്കാതെ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ സി ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് നേഴ്സ് ലിൻ്റ ജോൺ ബോധവൽക്കരണ ക്ലാസെടുത്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ബിന്ദു വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപിക സ്മിത സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
0 Comments