Ticker

6/recent/ticker-posts

പരിസ്ഥിതി ദിനചാരണം സംഘടിപ്പിച്ചു.



തിരുവമ്പാടി : അൽഫോൻസാ കോളേജ് തിരുവമ്പാടി
എൻ എസ് എസ്
യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി തിരുമ്പാടി പഞ്ചായത്ത്‌ രണ്ടാം വാർഡിൽ പെട്ട കരിമ്പിലെ  ഓട വൃത്തിയാക്കി പാതയോരങ്ങൾക്കിരുവശവും പൂച്ചെടികൾ നട്ടു. പ്രസ്തുത പരിപാടി

 അൽഫോൻസാ കോളേജ് തിരുവമ്പാടി അഡ്മിനിസ്ട്രേറ്റർ വെരി റവ ഫാ. മനോജ്‌ ജോയ് കൊല്ലംപറമ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ നിർവഹിച്ചു. 
യോഗത്തിന് NSS volunteer സെക്രട്ടറി ആൽബിൻ സ്വാഗതം ആശംസിച്ചു.

 പ്രസ്തുത യോഗത്തിന് രണ്ടാം വാർഡ് മെമ്പർ  ബേബി, കരിമ്പ് സെന്റ് തോമസ് പള്ളി ട്രസ്റ്റീ  തോമസ് തുണ്ടത്തിൽ, ദേവസ്യ കുന്നത്ത്, ഡോമിനിക് അടക്കാപ്പാറ, വർഗീസ് തൊട്ടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും നേതൃത്വം നൽകുകയും ചെയ്തു. കരിമ്പ് നിവാസികൾ പ്രസ്തുത പരിപാടിയോട് സഹകരിച്ചു. യോഗത്തിന് കുമാരി അഞ്ചു ബിനോയ്‌ നന്ദി അർപ്പിച്ചു

Post a Comment

0 Comments