തിരുവമ്പാടി:
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി ഗവൺമെന്റ് ഐടിഐയിൽ ആന്റി നാർക്കോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
സ്ഥാപനത്തിലെ ആന്റി നായർകോട്ടിക് സെൽ മേധാവി ദിലീപ് രാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് സ്ഥാപനത്തിലെ സീനിയർ ഇൻസ്ട്രക്ടർ അബൂബക്കർ പാറശ്ശേരി ലഹരി വിരുദ്ധ സന്ദേശം നൽകി.
ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പെൻസിൽ ഡ്രോയിങ്ങിൽ 1, 2, 3 സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനം വിതരണം നടത്തി.
0 Comments