പുതുപ്പാടി: മലപുറം' ജൂൺ 19: മലപുറം പീപ്പിൾസ് പബ്ലിക് ലൈബ്രറി പി എൻ പണിക്കർ ദിനമായ ജൂൺ 19 വായനാദിനത്തിൽ പൊതുജന വായനാ കേന്ദ്രം ഉദ്ഘാടനവും പുസ്തക ചലഞ്ചും സംഘടിപ്പിച്ചു.
പൊതുജന വായനാ കേന്ദ്രം പുതുപ്പാടി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ ആയിഷ ബീവി ഉദ്ഘാടനം ചെയ്തു.
പുസ്തക ചലഞ്ച് താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി സുധാകരൻ ഉദ്ഘാടനം ചെയ്തു കാവുംപുറം മത്തായി ചാക്കോ സ്മാരക ലൈബ്രറി പ്രഥമ പ്രസിഡണ്ട് കെ സി വേലായുധൻ പുസ്തക ചലഞ്ചിലേക്ക് ആദ്യ പുസ്തകം നൽകി
എം ഇ ജലീൽ അദ്ധ്യക്ഷത വഹിച്ചു കെ ജി വിജയൻ സ്വാഗതവും കെ വിജയകുമാർ നന്ദിയും പറഞ്ഞു.
മുഹമ്മദ് വി ഹൈദ്രൂസ് ഏ പി ബിന്ദു ഇ
നവാസ് കിളയിൽ മനാസ് ഓസ്കാർ അബ്ദുള്ള കുനീമൽ നേതൃത്വം നൽകി
0 Comments