അന്താരാഷ്ട്ര യോഗാ ദിനത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നടന്ന യോഗ പരിശീലനം
ഓമശ്ശേരി :
അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ യോഗ പരിശീലനവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
യോഗ ട്രെയ്നർ ശരണ്യ കെ യോഗപരിശീലനത്തിനും ബോധവൽക്കരണത്തിനും നേതൃത്വം നൽകി.
ജീവിതശൈലീ രോഗങ്ങളും മാനസിക സമ്മർദ്ദവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ യോഗാപരിശീലനവും ബോധവൽക്കരണക്ലാസും കാരണമായി.
യോഗദിനത്തിൽ ആരംഭിച്ച സ്കൂൾതല പരിശീലന ക്ലാസിൻ്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ജെയിംസ് ജോഷി നിർവഹിച്ചു. അധ്യാപകരായ ജിൽസ് തോമസ് ,സിബിത പി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ഡോൺ ജോസ്, എബി തോമസ്, ശില്പ ചാക്കോ, വിനിജോർജ്, സ്മിത സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
2024 വർഷത്തെ യോഗയുടെ സന്ദേശം സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ക്ഷേമം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'സ്ത്രീ ശാക്തീകരണത്തിനുള്ള യോഗ, എന്നതാണ്.
0 Comments