ഓമശ്ശേരി :
വായനാവാരാഘോഷ പരിപാടികളുടെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ നടന്ന വിവിധ പരിപാടികളും വിദ്യാർഥികളുടെയും അധ്യാപകരുടെയും കഥ കവിത, ലേഖനങ്ങളുമെല്ലാം ഉൾപ്പെടുന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കി.
അധ്യാപകരുടെയും മുക്കം എം എ എം അധ്യാപക വിദ്യാർഥികളുടെയും നേതൃത്വത്തിലാണ് ഡിജിറ്റൽ പതിപ്പ് തയ്യാറാക്കി വിദ്യാർഥികൾക്കു മുമ്പിൽ മികച്ച മാതൃകയായി അവതരിപ്പിച്ചത്.
ഡിജിറ്റൽ പതിപ്പിൻ്റെ പ്രകാശന കർമം മുക്കം ടി ടി ഐ പ്രിൻസിപ്പാൾ അബ്ദുൾ റഷീദ് നിർവഹിച്ചു.
വായനാവാരാഘോഷ പരിപാടികളുടെ സമാപന യോഗത്തിൽ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ആബിദ് എൻ കെ , ഷാനിൽ പി എം , എബി തോമസ് , ജിൽസ് തോമസ് സിന്ധു സഖറിയ ബിജില സി കെ ,സ്മിത സെബാസ്റ്റ്യൻ വിദ്യാർഥി പ്രതിനിധി റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
അധ്യാപക വിദ്യാർഥികളായ അലൻ ജോയി, ഷബ്ന ടി എ മുഹമ്മദ് ഡാനിഷ് , അമൽദേവ്, ഫസ്ന കെ ജെ, ദേവനന്ദ എ എസ്, സാന്ദ്ര ഒ ടി എന്നിവർ നേതൃത്വം നൽകി
0 Comments