തിരുവമ്പാടി : കക്ഷി രാഷ്ടീയത്തിനതീതമായി കേരളത്തിലെ വ്യാപാരി വ്യവസായികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തിരുവമ്പാടി യൂണിറ്റിൻ്റെ പ്രസിഡണ്ട് ആയി ജിജി കെ തോമസ് ഇല്ലിക്കൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
വാശിയേറിയ മത്സരത്തിൽ ന്യൂ സാജ് ഇലക്ട്രിക്കൽസ് ഉടമ പൈംപള്ളിൽ ജോസിനെയാണ് ജിജി കെ തോമസ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ 13 വർഷങ്ങളായി ജിജി കെ തോമസ് തന്നെയാണ് തിരുവമ്പാടി യൂണിറ്റിനെ നയിച്ചു വരുന്നത്.
തിരുവമ്പാടി എംസി ഓഡിറ്റോറിയത്തിൽ ഇന്ന് (09-06-2024-ഞായർ) നടന്ന വാർഷിക ജനറൽബോഡിയിലാണ്, 2024-26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വ്യാപാരി വ്യവസായി ഏകോപന സമതി കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് നിലവിൽ ജിജി ഇല്ലിക്കൽ
കേരളാ കോൺഗ്രസ് (എം) കർഷക യൂണിയൻ്റെ കോഴിക്കോട് ജില്ലാ പ്രസിഡൻ്റാണ് ജോസ് പൈംപള്ളിൽ.
0 Comments