മുക്കം:
മുക്കം മിനി സിവിൽ സ്റ്റേഷനിൽ ഒരു സർക്കാർ ഓഫീസ് കൂടി പ്രവർത്തനമാരംഭിച്ചു.
സ്ഥല സൗകര്യമില്ലാത്തതിനാൽ കോഴിക്കോട് പ്രവർത്തിച്ചിരുന്ന പൊതുമരാമത്ത് പാലങ്ങൾ വിഭാഗം തിരുവമ്പാടി സെക്ഷൻ ഓഫീസാണ് മുക്കം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചത്.
തിരുവമ്പാടി ,കുന്നമംഗലം,കൊടുവള്ളി നിയോജക മണ്ഡലങ്ങൾ പ്രവർത്തന പരിധിയുള്ളതാണ് ഈ ഓഫീസ്.
തിരുവമ്പാടി,കുന്ദമംഗലം,കൊടുവള്ളി നിയോജകമണ്ഡലങ്ങളിൽ നിർമ്മാണം നടന്നു വരുന്ന ഒട്ടനവധി പാലം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ മേൽനോട്ടം വഹിക്കാൻ ഓഫീസ് പ്രവർത്തനമാരംഭിച്ചതോടെ സാധ്യമാകും.
ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.
മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ,ഡെപ്യുട്ടി ചെയർപേഴ്‌സൺ അഡ്വ.കെ.പി.ചാന്ദ്‌നി,കൗൺസിലർ ജോഷില,പാലങ്ങൾ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയർ സി.എസ്.അജിത്ത്,പൊതുമരാമത്ത് ബിൽഡിംഗ്‌സ് എക്‌സി.എഞ്ചിനീയർ ശ്രീജിത്ത്,പാലങ്ങൾ അസി.എക്‌സി.എഞ്ചിനീയർ എൻ.ബിജു,മുക്കം എ.ഇ.ഒ ദീപ്തി,മുക്കം ഫയർ ഓഫീസർ ഗഫൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments