Ticker

6/recent/ticker-posts

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി വ്യാപാരി വ്യവസായി ഏകോപന സമിതി.



പുല്ലൂരാംപാറ : 
വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ നൽകി. 

യൂണിറ്റ് പ്രസിഡൻ്റ് ജെയ്സൻ മണിക്കൊമ്പേൽ ഹെഡ് മാസ്റ്റർ സിബി കുര്യാക്കോസിന് പഠനോപകരണങ്ങൾ കൈമാറി.  സ്കൂൾ ബാഗുകൾ, നോട്ട്ബുക്കുകൾ, ഇൻസ്ട്രുമെൻ്റ് ബോക്സ്, കുട തുടങ്ങിയ വിവിധ പഠനോപകരണങ്ങളാണ് നൽകിയത്. സമിതി അംഗങ്ങളായ സുധീഷ്, ബാബു, സോണി മണ്ഡപത്തിൽ, ജോസുകുട്ടി നീണ്ടുക്കുന്നേൽ, പിടിഎ പ്രസിഡന്റ് സിജോ മാളോല , അധ്യാപകരായ റോഷിയ ജോസഫ്, പിൻ്റോ തോമസ്, എൽസമ്മ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments