കോടഞ്ചേരി :
ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ജൂൺ 5ന് കോടഞ്ചേരി അങ്ങാടിയിലെ ഫുട്പാത്തുകൾ ഗ്രാമപഞ്ചായത്തിന്റെ ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിൻ്റെ ഭാഗമായി ശ്രേയസ് ബത്തേരിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെയും ഓട്ടോ ഡ്രൈവേഴ്സ് തൊഴിലാളികളുടെയും മറ്റു സുമനസ്സുകളുടെയും സഹകരണത്തോടെ ഫുട്പാത്തുകളിലെ കൈവരികളിൽ ചെടിച്ചട്ടികൾ സ്ഥാപിച്ച് മനോഹരമാക്കുന്നതിൻ്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പൂച്ചട്ടി കൈവരിയിൽ സ്ഥാപിച്ചുകൊണ്ട് നിർവഹിച്ചു .
ശ്രേയസ് ബത്തേരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡേവിഡ് ആലുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാദർ കുരിയാക്കോസ് ഐകുളമ്പിൽ മുഖ്യപ്രഭാഷണം നടത്തി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ , വാർഡ് മെമ്പർമാരായ ലിസി ചാക്കോ , ജോർജുകുട്ടി വിളക്കുന്നൽ , വാസുദേവൻ ഞാറ്റുകാലായിൽ വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി ടെന്നിസൺ ചാത്തംകണ്ടത്തിൽ , ശ്രേയസ് റീജനൽ ഡയറക്ടർ ഫാദർ തോമസ് മണിതോട്ടം , മാർബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ സിജോ പന്തപള്ളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
വാർഡ് മെമ്പർമാരായ റിയാനസ് സുബൈർ , സൂസൻ കേഴപ്ലാക്കൽ , റോസിലി മാത്യു , സിസിലി ജേക്കബ് , റോസമ്മ കൈതുങ്ങൽ , ബിന്ദു ജോർജ് , ഷാജു ടിപി തേന്മലയിൽ ,ഷാജി മുട്ടത്ത് ,ചിന്നമ്മ മാത്യു , റീന സാബു , ജമീല അസീസ് ആസൂത്രസമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ , വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് റോബർട്ട് അറക്കൽ, വൈസ് പ്രസിഡണ്ട് സന്തോഷ് ഫാമിലി എന്നിവർ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ സ്വാഗതവും ശ്രേയസ് പ്രോഗ്രാം കോഡിനേറ്റർ ലിസി റെജി നന്ദിയും രേഖപ്പെടുത്തി.
സെൻറ് ജോസഫ് HS ഹെഡ്മാസ്റ്റർ ബിനു ജോസ് എസ് പി സി ചാ അധ്യാപകരായ ബർണാഡ് ജോസ് അനില അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെയും ബാൻഡ് സെറ്റിന്റെയും അകമ്പടിയോടു കൂടിയുള്ള വിളംബരജാഥയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ ശ്രേയസിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകർ വ്യാപാരികൾ മറ്റു സന്നദ്ധ പ്രവർത്തകർ ഓട്ടോ ടാക്സി ഡ്രൈവർമാർ എന്നിവർ സംബന്ധിച്ചു.
ഒന്നാം ഘട്ടത്തിൽ 201 ചെടിച്ചട്ടികളാണ് കൈവരികളിൽ സ്ഥാപിക്കുന്നത് ഇവയുടെ പരിപാലനം പ്രദേശത്തെ വ്യാപാരികളുടെ സഹകരണത്തോടെയും ശ്രേയന്റെയും സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഗ്രാമീണ ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി മാതൃകാപരമായി സംരക്ഷിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു .
0 Comments