Ticker

6/recent/ticker-posts

പരിസ്ഥിതി ദിനാചരണവും എൻഡോമെന്റ് വിതരണവും നടത്തി.



കൂടരഞ്ഞി :പരിസ്ഥിതി ദിനാചരണവും എൻഡോമെന്റ് വിതരണവും
കക്കാടംപൊയിൽ സെൻമേരിസ് ഹൈസ്കൂളിൽ തിരുവമ്പാടി അലൈൻസ് ക്ലബ് ഇൻറർനാഷണൽ ൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ചു.


പരിപാടിയുടെ ഉദ്ഘാടനം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ജമീഷ് സെബാസ്റ്റ്യൻ അധ്യക്ഷനായ യോഗത്തിൽ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. ഡാൻ്റിസ് കിഴക്കരക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ പി ജെ ഷാജി സ്വാഗതം ആശംസിച്ചു. സീന ബിജു, ജെറീന റോയ് ,കെ ടി സെബാസ്റ്റ്യൻ ,ജോസഫ് പി ജെ , സണ്ണി തോമസ് ,അനീഷ് എ ഹാം , സിജു കുര്യാക്കോസ് ,സിസ്റ്റർ അലൻ ,അനുഷ മാത്യുഎന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ ഏറ്റവും മികച്ച സ്കൂളിനുള്ള ഇന്നവേറ്റീവ് പുരസ്കാര ജേതാക്കളായ സെൻ്റ് മേരീസ് ഹൈ സ്കൂൾകക്കാടംപൊയിനെയും
NMMS പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.  കുട്ടികൾക്കുള്ള  തറപ്പേൽ ബെന്നി തോമസ് എൻഡോമെന്റ്     വിതരണം ചെയ്തു.

സ്കൂളിലെ മുഴുവൻ കുട്ടികളും സ്വന്തം വീടുകളിൽ വൃക്ഷത്തൈ നട്ട് പരിപാലിക്കുന്ന യജ്ഞത്തിൽ പങ്കാളികളായി.

Post a Comment

0 Comments