തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ആരോഗ്യ ജാഗ്രത സംഗമം നടത്തി.
ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, വളണ്ടിയമാർ തുടങ്ങിയവർ പങ്കെടുത്ത ആരോഗ്യ ജാഗ്രത സംഗമത്തിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും തടയാനുള്ള കർമ്മപദ്ധതി തയ്യാറാക്കി. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ അധ്യക്ഷത വഹിച്ചു.കർമ്മ പദ്ധതി വൈസ് പ്രസിഡൻ്റ് കെ. എ അബ്ദുറഹിമാൻ അവതരിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ , ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ സാജിത , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , അസിറ്റൻ്റ് സെക്രട്ടറി ബൈജു തോമസ് എന്നിവർ പകർച്ചവ്യാധി പ്രതിരോധത്തെ കുറിച്ച് സംസാരിച്ചു.
കർമ്മപദ്ധതിയുടെ ഭാഗമായി വാർഡുകളിൽ കരുതൽ യാത്ര, കൊതുക് കൂത്താടി നശീകരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ ജാഗ്രത അസ്സംബ്ലി, ജാഗ്രത - തോട്ടങ്ങളിലൂടെ ,പൊതു കുടിവെള്ള സ്രോതസുകൾ ക്ലോറിനേഷൻ, ആരോഗ്യ ജാഗ്രത സംഗമം തുടങ്ങിയ പ്രതിരോധ പരിപാടികൾ നടക്കും.
യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, റംല ചോലക്കൽ, രാജു അമ്പലത്തിങ്കൽ, രാമചന്ദ്രൻ കരിമ്പിൽ, വാർഡുമെമ്പർമാരായ കെ എം മുഹമ്മദലി ,കെ എം ബേബി,രാധാമണി ദാസൻ , ഷൈനി ബെന്നി, ലിസി സണ്ണി സിഡിഎസ്സ് ചെയർപേഴ്സൺ പ്രീതി രാജീവ്, എൻവി ഷില്ലി , പ്രധാന അധ്യാപകൻ ലൈജു എന്നിവർ സംസാരിച്ചു.
0 Comments