Ticker

6/recent/ticker-posts

വായന പരിപോഷണ പരിപാടി ഉദ്ഘാടനം ചെയ്തു.



തിരുവമ്പാടി :- സൗപർണിക ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സേക്രഡ് ഹാർട്ട് യു . പി സ്കൂളിൽ കുട്ടികളിൽ വായന പരിപോഷിപ്പിക്കു|ന്നതിനു വേണ്ടി , "എന്റെ പുസ്തകം, എന്റെ വായന, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി" എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. 


സൗപർണിക പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഇ.കെ നരേന്ദ്രൻ സാർ അധ്യക്ഷത വഹിച്ച യോഗത്തിൽ താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.നാരായണൻ മാസ്റ്റർ
 ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ആശംസകൾ അറിയിച്ച് ലൈബ്രറി കമ്മിറ്റിയംഗം ശ്രീ സജി ലൂക്കോസ് , അധ്യാപിക ബിന്ദു  വി.കെ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.സുനിൽ പോൾ സ്വാഗതം ആശംസിച്ച യോഗത്തിൽ ലൈബ്രറി സെക്രട്ടറി സാലസ് മാത്യു നന്ദി അറിയിച്ചു.


Post a Comment

0 Comments