താമരശ്ശേരി: കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിൽ ഓമശ്ശേരിക്കടുത്ത് മുടൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം.
കാർ ഡ്രൈവർ പേരാമ്പ്ര കടിയങ്ങാട് സ്വദേശി പാറമ്മൽ അഫ്സലിന് സാരമായി പരുക്കേറ്റു. ബസ്സിലെ യാത്രക്കാരായ ഏതാനും പേർക്ക് നിസാര പരുക്കുകളേറ്റു.
ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തു പോകുന്ന കാറും താമരശ്ശേരിയിൽ നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത് പരിക്കേറ്റ ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്കായിരുന്നു അപകടം
0 Comments