തിരുവമ്പാടി: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ പോരാടാൻ ഉറച്ച് നിന്നുകൊണ്ട് സേക്രഡ് ഹാർട്ട് എച്ച് എസ്സിലെ വിദ്യാർത്ഥികൾ. വ്യക്തിത്വ വികസന ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, നല്ല പാഠം , സീഡ്, സ്കൗട്ട് & ഗൈഡ്, SPC, JRC എന്നിവയുടെ നേതൃത്വത്തിൽ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ്, ലഹരിയ്ക്കെതിരെ ഒപ്പുശേഖരണം, പ്ലക്കാർഡ് നിർമ്മാണം എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കോക്കല്ലൂർ ഹൈസ്കൂളിലെ അധ്യാപകനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ. എം.റംഷാദ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജി തോമസ് പി, ക്ലബ്ബ് ഡയറക്ടർ മിനി ജോർജ് , വിദ്യാർത്ഥി പ്രതിനിധി നൈറ ഫാത്തിമ എന്നിവർ പ്രസംഗിച്ചു. കൈതപ്പൊയിൽ ലിസ കോളേജിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരെ സ്ട്രീറ്റ് പ്ലേ അവതരിപ്പിച്ച് ബോധവൽക്കരണം നടത്തി.
0 Comments