തിരുവമ്പാടി :
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി അഗ്രോ സർവ്വീസ് സെൻ്ററിൻ്റെ മുറ്റത്ത് ഫലവൃക്ഷത്തൈകൾ നട്ടു.
പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, റംല ചോലക്കൽ മെമ്പർമാരായ രാമചന്ദ്രൻ കരിമ്പിൽ മുഹമ്മദലി കെ.എം ബീന ആറാം പുറത്ത്, രാധമണി ദാസൻ , കൃഷി അസിസ്റ്റൻ്റ് രാജേഷ് വി. തുടങ്ങിയവർ സംസാരിച്ചു.
0 Comments