115 തവണ രക്തദാനം നടത്തിയ കെ ജെ ജയ്സണെ ചടങ്ങിൽ ആദരിച്ചു.
തിരുവമ്പാടി : തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗവ. ഐ ടി ഐ റെഡ് റിബൺ ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്തദാന ദിനാചരണം നടത്തി . ഗവൺമെൻറ് ഐടിഐയിൽ നടന്ന ദിനാചരണം പ്രിൻസിപ്പാൾ ഇ ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വെച്ച് 115 തവണ രക്തദാനം നടത്തിയ തിരുവമ്പാടി സ്വദേശി കെ ജെ ജെയ്സണെ ആദരിച്ചു.
ലോകമെമ്പാടുമുള്ള മനുഷ്യരെ രക്തദാനത്തിനായി പ്രോത്സാഹിപ്പിക്കുകയും രക്തദാതാക്കളോടുള്ള നന്ദി പറച്ചിലുമാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. 'ദാനത്തിന്റെ ഇരുപതാം വര്‍ഷം ആഘോഷിക്കുന്നു: രക്തദാതാക്കള്‍ക്ക് നന്ദി!' എന്നാണ് 2024 ലെ രക്തദാന ദിന പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.
'രക്തദാനം ജീവദാനം' എന്ന വിഷയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത്, എം എൽ എസ് പി മാരായ സി അഞ്ജന ,ഹൃദ്യ, ഐടിഐ അധ്യാപകരായ അബൂബക്കർ പാറശ്ശേരി, അബ്ദുൽ സലീം, എ ഹരീഷ് , പിവി ലിന്റോ , റെഡ് റിബൺ കൺവീനർ കെ മഹബൂബ് എന്നിവർ സംസാരിച്ചു.
0 Comments