Ticker

6/recent/ticker-posts

പ്രവേശനോൽസവം സംഘടിപ്പിച്ചു.



                              തിരുവമ്പാടി: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഇസ്ലാമിക് റിസർച്ച് ആൻ്റ് കൗൺസിലിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവമ്പാടി ഇസ്ലാഹി മദ്രസ  പ്രവേശനോൽസവം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ബിന്ദു ജോൺസൻ ഉൽഘാടനം ചെയ്തു.

 കെ.എൻ.എം മർകസുദ്ദഅവയൂനിറ്റ് പ്രസിഡണ്ട് ടി.ഒ.അബ്ദുറഹിമാൻ അധ്യക്ഷം വഹിച്ചു.

 വാർഡ് മെമ്പർ കെ.എം.ശൗക്കത്തലി, എം.കെ. പോക്കർ സുല്ലമി, ഷൈമ സത്താർ, മഹല്ല് പ്രസിഡണ്ട് അബ്ദുസമദ് പേക്കാടൻ,മുഹമ്മത് ബഷീർ പേക്കാടൻ, പി.എ. അബ്ദുൽ സത്താർ പ്രസംഗിച്ചു.

പ്രമുഖ മോട്ടിവേറ്റർ നബീൽ പാലത്ത് വിദ്യാർത്ഥികളുമായി സംവദിച്ചു.
 പി. എം.നൂറുദ്ദീൻ സ്വാഗതവും ഷാഹിദ ബഷീർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments