നേപ്പാളിൽ നടന്ന സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണക്കപ്പ് നേടിയ ഇന്ത്യൻ ടീം അംഗങ്ങളായ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പൂർവവിദ്യാർഥികൾക്ക് ലിൻ്റോ ജോസഫ് എം എൽ എ മെമൻ്റോകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യുന്നു.
ഓമശ്ശേരി :
നേപ്പാളിൽ നടന്ന സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി സ്വർണക്കപ്പ് നേടിയ ഇന്ത്യൻ ടീം അംഗങ്ങളും വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പൂർവവിദ്യാർഥികളുമായ 5 കുട്ടികൾക്കും കോച്ചിനും പ്രവേശനോത്സവ ദിനത്തിൽ പ്രൗഡഗംഭീര സ്വീകരണം നൽകി.
വേനപ്പാറ അങ്ങാടിയിലേക്ക് നടന്ന സ്വീകരണ ഘോഷയാത്രയ്ക്കു ശേഷം സ്കൂളിൽ നടന്ന സ്വീകരണ യോഗം തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റെ മെമൻ്റോകളും അമ്പലത്തിങ്ങൽ പ്രവാസികൂട്ടായ്മ മർവയുടെ ക്യാഷ് അവാർഡുകളും എം എൽ എ വിതരണം ചെയ്തു.
കായികാധ്യാപകൻ എഡ്വേഡ് പി എം ഏഷ്യൻ കായിക താരങ്ങളായ എബിൻ എം ജോൺ,അബിക്സൻ എസ്, അദൽ അബ്ദുറഹിമാൻ എം കെ, ദേവ് കൃഷ്ണ,അഭിനന്ദ് ഗിരീഷ് എന്നിവരെയും വിവിധ മേഖലകളിൽ പ്രതിഭകളായ ആഗ്ന യാമി, ദേവതീർത്ഥഷിജു, ഫൈഹ ജിനാൻ, അമികാലക്ഷ്മി മുഹമ്മദ് ഷാമിൽ എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.മുക്കം നഗരസഭാംഗം വേണു കല്ലുരുട്ടി പ്രധാനാധ്യാപകൻ ജെയിംസ് ജോഷി വേനപ്പാറ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗീസ് ഹെഡ്മിസ്ഡ്രസ് റീജ വി ജോൺ പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ, എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് അധ്യാപകരായ ബിജു മാത്യു ,ബിജില സി കെ വിദ്യാർഥി പ്രതിനിധി റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ ആർ സി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി.
0 Comments