Ticker

6/recent/ticker-posts

ബ്രൈൻ വേവ്‌ അക്കാദമി വാർഷികവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.



ഓമശ്ശേരി:ഓമശ്ശേരി ബ്രൈൻ വേവ്‌ ഗ്രൂപ്പ്‌ ഓഫ്‌ സോഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ്‌ ഒന്നാം വാർഷികവും പ്രതിഭാ സംഗമവും(തരംഗ്‌ 2024) സംഘടിപ്പിച്ചു.കളരാന്തിരി മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന സംഗമം കൊടുവള്ളി ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌റഫ്‌ മാസ്റ്റർ ഉൽഘാടനം ചെയ്തു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദ കൃഷ്ണൻ എന്നിവർ കഴിഞ്ഞ എസ്‌.എസ്‌.എൽ.സി,പ്ലസ്‌ ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.പി.എ.ഹുസൈൻ മാസ്റ്റർ,പി.സുൽഫീക്കർ മാസ്റ്റർ,ഡോ:കെ.സൈനുദ്ദീൻ,ഡോ:യു.അബ്ദുൽ ഹസീബ്‌,പി.പി.നൗഫൽ എന്നിവർ ക്ലാസുകൾക്ക്‌ നേതൃത്വം നൽകി.പ്രമുഖ ഗായകൻ ഹക്കീം പുൽപറ്റയുടെ നേതൃത്വത്തിൽ കലാ സദസ്സും അരങ്ങേറി.

ഫോട്ടോ:ഓമശ്ശേരി ബ്രൈൻ വേവ്‌ അക്കാദമിയുടെ വാർഷികവും പ്രതിഭാ സംഗമവും കൊടുവള്ളി ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌റഫ്‌ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments