Ticker

6/recent/ticker-posts

തിരുവമ്പാടി മണ്ഡലത്തിൽ രണ്ട് റോഡുകൾക്ക് 6.5 കോടി രൂപയുടെ ഭരണാനുമതി



തിരുവമ്പാടി :
2024-25 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഉൾപ്പെടുത്തി തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പരിഷ്‌കരണ പ്രവൃത്തിക്ക് 6.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂല ജംഗ്ഷൻ - തേക്കുംകുറ്റി-മരഞ്ചാട്ടി റോഡ് (കി.മി.5/000 മുതൽ 7/000 വരെ , തേക്കുംകുറ്റി മുതൽ മരഞ്ചാട്ടി ഖാദി ബോർഡ് വരെ) 4.5 കോടി രൂപയുടെയും പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഈങ്ങാപ്പുഴ-കാക്കവയൽ റോഡ് (കി.മി. 1/500 മുതൽ 3/000 വരെ) 2 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.

ആധുനിക രീതിയിൽ BM & BC നിരവാരത്തിലാണ് റോഡുകൾ പരിഷ്‌കരിക്കുന്നത്.സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തികൾ ടെൻഡർ ചെയ്യുന്നതിന് നടപടികൾ വേഗത്തിൽ ആക്കുമെന്ന്
ലിന്റോ ജോസഫ്
എം.എൽ.എ അറിയിച്ചു.

Post a Comment

0 Comments