Ticker

6/recent/ticker-posts

കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം; 45ലേറെ മരണം.




കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ തീപിടിത്തം. 45 പേർ മരിച്ചതായാണ് ഇതുവരെയുള്ള കണക്ക്. മരണസംഖ്യ കൂടാനാണ് സാധ്യത. നിരവധി പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.

മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനി ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല.

പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. മരിച്ചവരിൽ മലയാളികളും ഉൾപ്പെടുമെന്നാണ് സൂചന. പേരു വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ആറു നിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ജോലികഴിഞ്ഞ് റൂമിലെത്തി തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് ദുരന്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ആളുകൾക്ക് ശ്വാസം മുട്ടി. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടുകയും ഉണ്ടായി.

പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. അദാന്‍ ആശുപത്രിയില്‍ 21 പേരും ഫർവാനിയ ഹോസ്പിറ്റലിൽ ആറു പേരെയും മുബാറക് ഹോസ്പിറ്റലിൽ 11 പേരെയും ജാബർ ഹോസ്പിറ്റലിൽ നാലു പേരെയും അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

കാര്യങ്ങള്‍ സൂക്ഷമായി നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രികളില്‍ ആവശ്യമായ സൗകര്യം ഒരുക്കിയതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഫൊറൻസിക് എവിഡൻസ് സംഘം കെട്ടിടത്തിൽ എത്തി പരിശോധന ആരംഭിച്ചു.

മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാലു മണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപടരുകയായിരുന്നു.

നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്.

Post a Comment

0 Comments