Ticker

6/recent/ticker-posts

മുസ്‌ലിം ലീഗ്‌ ഓഫീസ്‌ നിർമ്മാണം: ഫണ്ട്‌ സമാഹരണ കാമ്പയിൻ.



ഓമശ്ശേരി:ഓമശ്ശേരിയിൽ നിർമ്മിക്കുന്ന പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട്‌ സമാഹരണ കാമ്പയിൻ പ്രവർത്തങ്ങൾക്ക്‌ അമ്പലക്കണ്ടി എട്ടാം വാർഡിൽ തുടക്കമായി.മെയ്‌ 1 മുതൽ 30 വരേയാണ്‌ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റി ഫണ്ട്‌ സമാഹരണ കാമ്പയിൻ ആചരിക്കുന്നത്‌.

ഇതു സംബന്ധമായി അമ്പലക്കണ്ടി ലീഗ്‌ ഹൗസിൽ നടന്ന വാർഡ്‌ മുസ്‌ലിം ലീഗ്‌ സ്പെഷ്യൽ കൺവെൻഷനിൽ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പാറങ്ങോട്ടിൽ മുഹമ്മദ്‌ ഹാജി പുത്തൂർ ഫണ്ടുൽഘാടനം നിർവ്വഹിച്ചു.ജന.സെക്രട്ടറി പി.അബ്ദുൽ മജീദ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു.കെ.പി.അബ്ദുൽ അസീസ്‌ സ്വലാഹി,വി.സി.അബൂബക്കർ ഹാജി,പി.അഹമ്മദ്‌ കുട്ടി,കെ.ടി.എ.ഖാദർ,ഇ.കെ.മുഹമ്മദ്‌,കെ.അബ്ദു,ശംസുദ്ദീൻ നെച്ചൂളി,പി.പി.നൗഫൽ,മുഹമ്മദ്‌ തോട്ടുങ്ങര,നെച്ചൂളി അബൂബക്കർ കുട്ടി,ബഷീർ മാണിക്കഞ്ചേരി എന്നിവർ സംസാരിച്ചു.

ഫോട്ടോ:പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ഫണ്ട്‌ സമാഹരണത്തിന്റെ അമ്പലക്കണ്ടി എട്ടാം വാർഡ്‌ തല ഉൽഘാടനം യൂനുസ്‌ അമ്പലക്കണ്ടിക്ക്‌ തുക കൈമാറി പാറങ്ങോട്ടിൽ മുഹമ്മദ്‌ ഹാജി പുത്തൂർ നിർവ്വഹിക്കുന്നു.

Post a Comment

0 Comments